ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതി സംരക്ഷണ കേന്ദ്രമായ അൽ റീം റിസർവിലെ വിവിധ താഴ്വരകളിൽ (Valleys/Meadows) പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ സന്ദർശനം നടത്തി. ......
ദോഹ: ഖത്തറും ജർമ്മനിയും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ പുതിയ ഉയരങ്ങളിലേക്ക്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനിയും ജർമ്മൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസും ദോഹയിൽ നടന്ന 'ഖത്തർ-ജർമ്മൻ ബിസിനസ് റൗണ്ട് ടേബിൾ' മീറ്റിംഗിന് സംയുക്തമായി അധ്യക്ഷത വഹിച്ചു.
ജർമ്മനിയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരിലൊന്നാണ് ഖത്തറെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ......
ദോഹ: ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ ആഗോള സാമ്പത്തിക വളർച്ചയുടെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നആറാമത് ഖത്തർ ഇക്കണോമിക് ഫോറം 2026 മെയ് 12 മുതൽ 14 വരെ ദോഹയിൽ നടക്കും.
ബ്ലൂംബെർഗിന്റെ സഹകരണത്തോടെ ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയമാണ് (MoCI)
ഇക്കണോമിക് ഫോറം
സംഘടിപ്പിക്കുന്നത്.
ആഗോള പുനഃക്രമീകരണം: മൂലധനം, അധികാരം, മിഡിൽ ഈസ്റ്റ്' എന്നതാണ് ഇത്തവണത്തെ പ്രമേയം.
കഴിഞ്ഞ വർഷം 95 രാജ്യങ്ങളിൽ നിന്നായി മൂവായിരത്തിലധികം പ്രതിനിധികളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. ഖത്തറിന്റെ സംഘാടന മികവ് ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കുന്ന വേദിയായി ഇത് മാറും.
ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി പ്രസിഡന്റ്
അബ്ദുൾ സലാം അൽ മുർഷിദി,
സിറ്റാഡൽ സി.ഇ.ഒ.
കെൻ ഗ്രിഫിൻ,
കെ.കെ.ആർ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ
ഡേവിഡ് എച്ച്. ......
ദോഹ: ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന് ആസ്പയര് സോണ്‍ വാം അപ്പ് ട്രാക്ക് ആന്റ് ഫീല്‍ഡില്‍ വര്‍ണ്ണാഭമായ തുടക്കം. ഖത്തര്‍ കായിക യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷന്റെ (ക്യു.എസ്.എഫ്.എ) അംഗീകാരത്തോടെ സംഘടിപ്പിച്ച മീറ്റില്‍ അത്ലറ്റിക്സ്, ഗെയിംസ് എന്നിവയിലായി എഴുനൂറ്റി അമ്പതോളം താരങ്ങളാണ് മാറ്റുരക്കാനെത്തിയത്.
മേളയുടെ ഭാഗമായി മീറ്റില്‍ പങ്കെടുക്കുന്ന കായിക താരങ്ങളും ടീമുകളെ പിന്തുണയ്ക്കുന്ന കൂട്ടായ്മകളും അണി നിരന്ന മാര്‍ച്ച് പാസ്റ്റില്‍ ഒപ്പന, കോല്‍ക്കളി, ചെണ്ട മേളം, ഇന്ത്യയുടെയും ഖത്തറിന്റെയും സാംസ്കാരിക വൈവിദ്ധ്യം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ ആയോധന കലകള്‍ എന്നിവ അരങ്ങേറി. ......
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ആക്ടിന് പരിധിയിൽ വരുമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കെ.സി.എ. ......
Thiruvananthapuram: Ahead of the 2026 Assembly elections, the Congress has taken a decisive step in finalising its candidates. Preliminary candidate panels for 92 constituencies in the state have been prepared and are ready to be submitted to the high command. As the ‘Puthuyuga Yathra’ led by Leader of the Opposition V.D.......
തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി നിർണയത്തിൽ നിർണായക ചുവടുവെപ്പുമായി കോൺഗ്രസ്. സംസ്ഥാനത്തെ 92 മണ്ഡലങ്ങളിലേക്കുള്ള പ്രാഥമിക സ്ഥാനാർഥി പാനലുകൾ ഹൈക്കമാൻഡിന് മുന്നിലെത്തിക്കാനായി സജ്ജമായി. ......
കൊട്ടാരക്കര: "വല്ലാത്ത സങ്കടമുണ്ട്, രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല..." - കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപിക സിന്ധു എസ്. നായരുടെ വാക്കുകളിൽ ഒരു അധ്യാപികയുടെ വേദനയല്ല, മറിച്ച് ആത്മാഭിമാനം മുറിവേറ്റ ഒരു സ്ത്രീയുടെ രോദനമാണുള്ളത്. ......
തിരുവനന്തപുരം: വലതുപക്ഷ-വർഗീയ കൂട്ടുകെട്ടുകൾ നടത്തുന്ന സകല ദുഷ്പ്രചാരണങ്ങളെയും അതിജീവിച്ച് ഇടതുമുന്നണി കേരളത്തിൽ മൂന്നാമതും അധികാരത്തിലെത്തുമെന്ന് 'ഔഷധി' ചെയർപേഴ്സണും മുതിർന്ന നേതാവുമായ ശോഭനാ ജോർജ്ജ്. മുഖ്യമന്ത്രി പിണറായി വിജയന്റെ കരുത്തുറ്റ നേതൃത്വത്തിൽ കേരളം കൈവരിച്ച വികസന നേട്ടങ്ങൾ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അവർ പറഞ്ഞു. ......
പത്തനംതിട്ട: സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് കോൺഗ്രസിന്റെ ദേശീയ തലത്തിലെ ഉന്നത നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ നേരിട്ട് പരാമർശിക്കാതെ, അദ്ദേഹം ദേവസ്വം മന്ത്രിയായിരുന്ന കാലത്തെ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ......